KeralaLatest NewsNews

ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ വായ്പ ക്രമക്കേട് ശരിവെച്ച് സഹകരണ വകുപ്പ്

പാലക്കാട്: ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ വായ്പ ക്രമക്കേട് ശരിവെച്ച് സഹകരണ വകുപ്പ്. സഹകരണവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിലാണ് വായ്പ ക്രമക്കേട് സ്ഥിരീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അറിയിച്ചു. ഒറ്റപ്പാലം അസി. രജിസ്ട്രാറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Read Also; വില 10000 രൂപയിലും താഴെ! ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റുമായി ഈ ഇന്ത്യൻ കമ്പനി എത്തുന്നു

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും കുടുംബത്തിനുമായി എട്ടുകോടിയോളം രൂപ വായ്പ നല്‍കിയ സംഭവത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണനിയമത്തിലെ 65-ാം വകുപ്പുപ്രകാരം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജോയിന്റ് രജിസ്ട്രാര്‍ വ്യക്തമാക്കി. ഒറ്റപ്പാലം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ യൂണിറ്റ് ഇന്‍സ്പെക്ടര്‍ കമറുന്നീസയുടെ നേതൃത്വത്തിലാണ് വിശദാന്വേഷണം നടത്തുക.

അതേസമയം ക്രമക്കേട് ഇഡി അന്വേഷിക്കണമെന്ന് നേരത്തെ ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്നും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും കുടുംബാംഗങ്ങള്‍ക്കും മാത്രമായി എട്ടുകോടിയോളം രൂപ വായ്പ നല്‍കിയതിലാണ് ക്രമക്കേട്. ഓവര്‍ഡ്രാഫ്റ്റ് ഇനത്തിലുള്‍പ്പെടെ ബാങ്ക് നല്‍കിയ വായ്പ തിരികെ ലഭിക്കാതായതോടെ തുടര്‍ നടപടികളിലേക്ക് കടന്നപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.

ബാങ്കിന് നല്‍കാവുന്ന വായ്പ പരിധി 75 ലക്ഷം രൂപയാണെന്നിരിക്കെ 70 ലക്ഷം രൂപവീതം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിനും കുടുംബത്തിലെ 11 പേര്‍ക്കുമായി നല്‍കിയതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വായ്പയ്ക്ക് ഈട് നല്‍കിയിരിക്കുന്നത് വായ്പ സംഖ്യയുടെ പകുതിപോലും മൂല്യമില്ലാത്ത വസ്തുക്കളുടെ രേഖകളും ഇല്ലാത്ത സ്ഥാപനത്തിന്റെ രേഖകളും ഉപയോഗിച്ചാണ്. ക്രമക്കേട് പുറത്തുവന്നതോടെ സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ഇടപെട്ട് വായ്പ അനുവദിച്ചിരുന്ന സമയത്തെ ഉദ്യോഗസ്ഥരോടും ചെയര്‍മാനോടും വായ്പക്കാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തിനോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button