Latest NewsNewsTechnology

വില 10000 രൂപയിലും താഴെ! ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റുമായി ഈ ഇന്ത്യൻ കമ്പനി എത്തുന്നു

സെപ്റ്റംബർ അവസാന വാരത്തോടെ ഐടെൽ 5ജി സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ലോഞ്ച് പ്രതീക്ഷിക്കാവുന്നതാണ്

5ജിയുടെ ആവിർഭാവത്തോടെ 5ജി കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. സാധാരണക്കാർക്ക് പലപ്പോഴും 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കുക എന്നത് ബഡ്ജറ്റിൽ ഒതുങ്ങാറില്ല. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ കമ്പനിയായ ഐടെൽ. 10000 രൂപയിൽ താഴെയുള്ളതും, 5ജി കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതുമായ ഹാൻഡ്സെറ്റ് വിപണിയിൽ എത്തിക്കാനാണ് ഐടെൽ ലക്ഷ്യമിടുന്നത്. ഐടെൽ പുതുതായി അവതരിപ്പിക്കുന്ന പി55 5ജി സ്മാർട്ട്ഫോണാണ് ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ എത്തുന്നത്. ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

സെപ്റ്റംബർ അവസാന വാരത്തോടെ ഐടെൽ 5ജി സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ലോഞ്ച് പ്രതീക്ഷിക്കാവുന്നതാണ്. ഇതിനോടകം ടീസർ പുറത്തുവിട്ടിട്ടുണ്ടെങ്കിലും, സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡ്യുവൽ പിൻ ക്യാമറകളും, വലത് വശത്തായി പവർ ബട്ടനും, വോളിയം കീകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ നിന്ന് കുറഞ്ഞ നിരക്കിലുള്ള 5ജി ഫോൺ അവതരിപ്പിക്കുന്നതിലേക്കുള്ള ഐടെലിന്റെ ഈ ചുവടുമാറ്റം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ ബഡ്ജറ്റ് സൗഹൃദമാക്കാനുള്ള നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ്.

Also Read: ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ പൂര്‍ണ ഗര്‍ഭിണി മണ്ണെണ്ണ കുടിച്ചു: ആശുപത്രിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button