ന്യൂഡൽഹി: വനിത സംവരണ ബിൽ പാസാക്കിയതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പുതിയ പാർലമെന്ററി ഇന്നിംഗ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. കോടിക്കണക്കിന് സ്ത്രീകൾ കാത്തിരുന്ന ഈ ബില്ല് പാസാക്കുന്നത് പോലെ മറ്റെന്ത് മഹത്തായ മാർഗമാണ് പാർലമെന്ററിയനുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ‘നാരി ശക്തി വന്ദൻ അധീന്യം’ എന്ന പേര് നൽകിയ ബിൽ ചൊവ്വാഴ്ചയാണ് സർക്കാർ അവതരിപ്പിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലാണ് ഇത്.
Post Your Comments