Latest NewsIndiaNews

കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായും ബന്ധം: 43പേരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

ഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ, കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 43 പേരുടെ വിവരങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടത്.

ലോറന്‍സ് ബിഷ്‌ണോയി, ജസ്ദീപ് സിങ്, കല ജതേരി, വിരേന്ദര്‍ പ്രതാപ്, ജോഗീന്ദര്‍ സിങ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ട്. ഇവരുടെ സ്വത്തുക്കളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ജനങ്ങളോട് എന്‍ഐഎ ആവശ്യപ്പെട്ടു. ഇവര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങള്‍, വ്യവസായം, മറ്റ് ആസ്തികള്‍, സുഹൃത്തുക്കളും ബന്ധുക്കളും വഴി നിയന്ത്രിക്കുന്ന വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദ്ദേശം.

വില 10000 രൂപയിലും താഴെ! ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റുമായി ഈ ഇന്ത്യൻ കമ്പനി എത്തുന്നു

കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന്, അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും അവിടേക്കു യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്

shortlink

Related Articles

Post Your Comments

Related Articles


Back to top button