Latest NewsNewsTechnology

ആഗോള വിപണി നിറം മങ്ങി! നഷ്ടത്തിലേറി വ്യാപാരം

നിഫ്റ്റി 796 പോയിന്റ് ഇടിഞ്ഞ് 66,800-ലാണ് വ്യാപാരം പൂർത്തിയാക്കിയത്

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിലേറി ഓഹരി വിപണി. ആഗോള വിപണിയിൽ സമ്മർദ്ദം നേരിട്ടതോടെയാണ് ആഭ്യന്തര സൂചികകളും നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 850 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,728-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 796 പോയിന്റ് ഇടിഞ്ഞ് 66,800-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇയിലെ ലിസ്റ്റ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 2.38 ലക്ഷം കോടി രൂപ വരെയാണ് ഇടിഞ്ഞത്.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ വൻകിട ഓഹരികളിലെ വിൽപ്പന സമ്മർദ്ദമാണ് സെൻസെക്സിനെ തളർത്തിയ പ്രധാന ഘടകം. കൂടാതെ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി, അൾട്രാ ടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, മാക്സ് ഹെൽത്ത് കെയർ ഇൻസ്റ്റ്യൂട്ട്, ടാറ്റാ ടെലി സർവീസസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികളും കനത്ത നഷ്ടം നേരിട്ടു. അതേസമയം, പവർഗ്രിഡ് കോർപ്പറേഷൻ, കോൾ ഇന്ത്യ, ഒഎൻജിസി, സൺ ഫാർമ, ഐഷർ മോട്ടേഴ്സ് തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടത്തിലേറിയത്.

Also Read: മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല: വനിതാ സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി

shortlink

Related Articles

Post Your Comments

Related Articles


Back to top button