Latest NewsNewsIndia

മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല: വനിതാ സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി

ഡൽഹി: ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ എതിർത്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബില്ലിൽ ഒബിസി – മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്നും ഇത് സവർണ സ്ത്രീകൾക്ക് മാത്രമേ ഗുണം ചെയ്യു എന്നും ഒവൈസി പറഞ്ഞു. മുസ്ലീം വിഭാഗത്തിലെ സ്ത്രീകൾക്ക് നേരേ പാർലമെന്റിന്റെ വാതിൽ കൊട്ടിയടക്കുകയാണെന്നും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് വനിതാ ബില്ലെന്നും ഒവൈസി ആരോപിച്ചു.

‘മുസ്ലീം സ്ത്രീകൾ ജനസംഖ്യയുടെ ഏഴ് ശതമാനമാണെന്ന് ഞങ്ങൾക്കറിയാം, എന്നാൽ ഈ ലോക്സഭയിൽ അവരുടെ പ്രാതിനിധ്യം 0.7 ശതമാനം മാത്രമാണ്. പാർലമെന്റിൽ പ്രാതിനിധ്യം കുറവായവർക്ക് ഒരു ക്വാട്ടയും നൽകുന്നില്ല,’ ഒവൈസി വ്യക്തമാക്കി.

ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി, മദ്യത്തിനടിമയായി: വെളിപ്പെടുത്തലുമായി അർജുൻ അശോകൻ

പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128-ാം ഭരണഘടനാ ഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. നാരി ശക്തി വന്ദൻ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button