![](/wp-content/uploads/2023/09/onam.jpg)
കൊല്ലം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. കൊല്ലം തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.
ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഇതോടെയാണ് തർക്കം തുടങ്ങിയത്. വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരണപ്പെട്ടത്. ഇരുവരും മരംവെട്ട് തൊഴിലാളികളാണ്. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
Read Also: മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല: വനിതാ സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി
Post Your Comments