Latest NewsKeralaNews

ഇപ്പോൾ മൈക്കിന് വേണ്ടിയാണ് പിടിവലി: ഇനി എന്തിനെല്ലാം വേണ്ടി അടികൂടുമെന്ന് ആർക്കറിയാമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വാർത്താ സമ്മേളനത്തിൽ മൈക്കിനായി ഇരുവരും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് വീഡിയോ പ്രചരിച്ച സംഭവത്തിലാണ് ഇ പി ജയരാജൻ പരിഹസിച്ചത്. ഇപ്പോൾ മൈക്കിന് വേണ്ടിയാണ് പിടിവലി. ഇനി എന്തിനെല്ലാം വേണ്ടി അടികൂടുമെന്ന് ആർക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സ്‌കൂളിലെ അദ്ധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി പിടിയില്‍

അടി നടക്കാത്തത് ഭാഗ്യമെന്ന് വീഡിയോ കണ്ടപ്പോൾ തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ പുനഃസംഘടന എൽഡിഎഫ് ആലോചിച്ചിട്ടില്ലെന്നും ഇപി അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിയിലെ കക്ഷികൾക്ക് നൽകിയിരുന്ന ഉറപ്പ് പാലിക്കും. എൽജെഡിയുടെ മന്ത്രിസ്ഥാനം എന്ന ആവശ്യം സംബന്ധിച്ച ചോദ്യത്തിന് മന്ത്രിസ്ഥാനം ആർക്കും ആഗ്രഹിക്കാമെന്നും അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങളിലേക്ക് പോകും. ജനകീയ സംവാദം ആണ് ലക്ഷ്യമിടുന്നത്. നിലവിലെ പദ്ധതി വിശദീകരണവും ഭാവിയിലേക്കുള്ള അഭിപ്രായ രൂപീകരണവും ലക്ഷ്യമിട്ട് ജനകീയ സദസ് സംഘടിപ്പിക്കാനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി, മദ്യത്തിനടിമയായി: വെളിപ്പെടുത്തലുമായി അർജുൻ അശോകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button