Latest NewsKeralaNews

മാനന്തവാടി ജീപ്പ് അപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടി ജീപ്പ് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ കണ്ണോത്ത് മല വാഹനാപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കും.

Read Also: സിപിഎം ഭരിക്കുന്ന ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിലും വായ്പാ ക്രമക്കേട്: സിപിഎം പ്രാദേശിക നേതാവിന് 8 കോടി രൂപ വായ്പ നല്‍കി

മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 3 ലക്ഷം രൂപയുമാണ് അനുവദിക്കുക. അതേസമയം, പീച്ചിഡാമിന്റെ റിസർവോയർ ഭാഗമായ ആനവാരി ഭാഗത്ത് 2023 സെപ്തംബർ 4ന് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

Read Also: ഭർത്താവുമായി വഴക്ക്; പതിനൊന്നുകാരിയെ സമൂഹ മാധ്യമം വഴി ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് വിൽപ്പനയ്ക്ക് വെച്ച് രണ്ടാനമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button