തിരുവനന്തപുരം: ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ പ്രധാന്യം വലുതാണെന്നും ബാലഗോപാല്‍ പറഞ്ഞു. ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി സര്‍ക്കാര്‍ വകുപ്പ് ആയതിനാല്‍ 12,000 കോടിയുടെ ലോട്ടറി വിറ്റാല്‍ ആ തുക വരവിന്റെ കോളത്തില്‍ കാണിക്കുമെന്നും സമ്മാനം കൊടുക്കുന്നതും കമ്മിഷന്‍ കൊടുക്കുന്നതുമൊക്കെ അതില്‍നിന്നു കുറയുമെന്നും ധനമന്ത്രി പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് സര്‍ക്കാരിനു കിട്ടുന്നത് വളരെ ചെറിയ തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി, ആൾ പാർട്ണർ ഉള്ള ആളാണ്: തുറന്നു പറഞ്ഞ് കനി കുസൃതി
‘ചരിത്രത്തിലാദ്യമായി ഓണം ബമ്പർ എഴുപത്തിയഞ്ച് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇത്രയധികം ടിക്കറ്റുകള്‍ വിറ്റെന്നു പറയുമ്പോള്‍ തന്നെ അഞ്ചര ലക്ഷത്തോളം പേര്‍ക്ക് സമ്മാനങ്ങള്‍ കിട്ടുന്നുണ്ട്. ഇതിനു പുറമേ ഒരു ലക്ഷത്തോളം വരുന്ന ഏജന്റുമാര്‍ക്കിടയിലും പണം എത്തുന്നുണ്ട്. ഇത്രയധികം പേരില്‍ പണം എത്തിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ലോട്ടറിസമ്മാനഘടനയില്‍ ഇത്തവണ വലിയ പരിഷ്‌കാരം വരുത്തിയിരുന്നു. പൂജ ബമ്പറിലും സമ്മാന ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്,’ കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
Leave a Comment