KeralaLatest NewsNews

വയനാട്ടിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി: ഭർത്താവ് പൊലീസിൽ കീഴടങ്ങി

കല്‍പ്പറ്റ: വയനാട്ടില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. വെണ്ണിയോട് കുളവയലിലെ അനീഷ (35)യാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പോലീസില്‍ കീഴടങ്ങിയതായാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം പ്രതി വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഭര്‍ത്താവ് മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മര്‍ദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കി. 2022ലാണ് മുകേഷും അനീഷയും വിവാഹിതരാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button