കുളത്തൂപ്പുഴ: വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഉണക്കിയ മ്ലാവിന്റെ ഇറച്ചി ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. കുളത്തൂപ്പുഴ കൈതക്കാട്ടിൽ കല്ലുമൂട്ട് വീട്ടിൽ അലക്സ്, ജെസി എന്നിവരുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നാണ് രണ്ടര കിലോയോളം ഉണങ്ങിയ മ്ലാവ് ഇറച്ചി കണ്ടെടുത്തത്.
അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. എസ് സജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവർക്ക് ഇറച്ചി എത്തിച്ച് നൽകിയ കട്ടളപ്പാറ വട്ടപ്പറമ്പിൽ ജോമോനെ ഒന്നാംപ്രതി ആക്കി കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിൽ ആണ്.
ഇറച്ചി വീട്ടിൽ സൂക്ഷിച്ചതിന് അലക്സിനും ജെസിക്കും എതിരെ വനപാലകർ കേസെടുത്തു. ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീജിത്ത്, നിവരമണൻ, തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Post Your Comments