ThiruvananthapuramLatest NewsKeralaNattuvarthaNews

മാ​താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ സ്വ​കാ​ര്യ ബ​സി​ടി​ച്ച് പ​ത്തു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ക​ല്ല​മ്പ​ലം പു​തു​ശേ​രി​മു​ക്ക് ക​രി​ക്ക​ക​ത്തി​ല്‍​പ​ണ​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​യു​ടെ​യും താ​ഹി​റ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് മ​ര്‍​ഹാ​ന്‍(10) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ മാ​താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ സ്വ​കാ​ര്യ ബ​സി​ടി​ച്ചുണ്ടായ​ അപ​ക​ട​ത്തി​ൽ പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ല്ല​മ്പ​ലം പു​തു​ശേ​രി​മു​ക്ക് ക​രി​ക്ക​ക​ത്തി​ല്‍​പ​ണ​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​യു​ടെ​യും താ​ഹി​റ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് മ​ര്‍​ഹാ​ന്‍(10) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ​ വ​ര്‍​ക്ക​ല ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. വ​ര്‍​ക്ക​ല ഭാ​ഗ​ത്തേ​യ്ക്ക് അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ ഗോ​കു​ലം എ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​നെ ഓ​വ​ര്‍ ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. തു​ട​ർ​ന്ന്, മാ​താ​വും സ്കൂ​ട്ട​റും റോ​ഡി​ന്‍റെ ഇ​ട​ത് ഭാ​ഗ​ത്തേ​ക്ക് വീ​ഴു​ക​യും മ​ർ​ഹാ​ൻ ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. മ​ര്‍​ഹാ​ന്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഹെ​ല്‍​മെ​റ്റ് തെ​റി​ച്ചു​പോ​വു​ക​യും ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

Read Also : നായാട്ട് നടത്തി മാംസം വിൽപന: നായാട്ട് സംഘം വനപാലകരുടെ പിടിയിൽ, വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ര്‍​ഹാ​നെ ശ്രീ​നാ​രാ​യ​ണ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ് താ​ഹി​റ​യ്ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല.

കുട്ടിയുടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ക​ല്ല​മ്പ​ലം ത​ല​വി​ള പേ​രൂ​ര്‍ എംഎംയുപിഎ​സ് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ് മ​ര്‍​ഹാ​ന്‍. ഹാ​ദി​യാ മ​റി​യം, മു​ഹ​മ്മ​ദ് ഹ​നാ​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

അതേസമയം, അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ബ​സ് ഉ​പേ​ക്ഷി​ച്ച് ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നും ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​താ​യും പൊലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button