Latest NewsIndiaNews

വാട്‌സാപ്പ് ചാനലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആദ്യ ചിത്രം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന്

ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വാട്‌സാപ്പ് ചാനല്‍ കുറഞ്ഞ സമയം കൊണ്ടാണ് ജനപ്രീതി നേടിയത്. ഇതോടെ, നിരവധി പേരാണ് ഇതില്‍ അംഗമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വാട്‌സാപ്പ് ചാനല്‍ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ജോയിന്‍ ചെയ്തതോടെ ആദ്യ പോസ്റ്റും മോദി പങ്കുവച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് മോദി പങ്കുവച്ചത്. ജനങ്ങളുമായി ബന്ധം നിലനിര്‍ത്താനുള്ള തന്റെ പ്രതിബദ്ധത ഇത് ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

Read Also: ചോദ്യങ്ങളെ ഭയപ്പെട്ടിട്ടല്ല: മാധ്യമങ്ങളെ കാണാതിരുന്നതിന് കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

ടെലിഗ്രാം ചാറ്റ് ബോട്ടുകള്‍ക്ക് സമാനമായ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂള്‍ ആയാണ് വാട്‌സാപ്പ് ചാനലിലെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അഡ്മിന് മാത്രമാകും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുക. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ പുതിയ ചാനലുകള്‍ പുറത്തിറങ്ങും, ഇന്ത്യ ഉള്‍പ്പെടെ 150-ലധികം രാജ്യങ്ങളില്‍ ഇത് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button