വരാനിരിക്കുന്ന ഉത്സവ സീസൺ പൊടിപൊടിക്കാൻ ഓൺലൈൻ റീട്ടെയിലറായ മിന്ത്ര എത്തുന്നു. ഉത്സവ സീസണിൽ കൂടുതൽ കച്ചവടം നടക്കുന്നതിനാൽ, ആവശ്യമായ മുന്നൊരുക്കങ്ങൾക്ക് മിന്ത്ര തുടക്കമിട്ടിട്ടുണ്ട്. ഇത്തവണ 50,000 പുതിയ ഉൽപ്പന്നങ്ങളും, ഗൃഹോപകരണ വിഭാഗത്തിൽ 20-ലധികം പുതിയ ബ്രാൻഡുകളും വിപണിയിൽ എത്തിക്കുന്നതാണ്. ഫാഷൻ, ബ്യൂട്ടി, ലൈഫ് സ്റ്റൈൽ തുടങ്ങിയ വിഭാഗങ്ങളിൽ ഉൽപ്പന്നങ്ങളുടെ പ്രത്യേക ശ്രേണി തന്നെ ഒരുക്കാനാണ് മിന്ത്രയുടെ തീരുമാനം.
ഗൃഹോപകരണ വിഭാഗത്തിൽ ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ 50 ശതമാനത്തോളം കിഴിവ് പ്രതീക്ഷിക്കാവുന്നതാണ്. ഉത്സവ സീസണിൽ വീടുകൾ അലങ്കരിക്കാനും മറ്റും കൂടുതൽ പണം ചെലവഴിക്കുന്ന സാധ്യത കണക്കിലെടുത്താണ് പുതിയ നീക്കം. മിന്ത്രയുടെ മൊത്തത്തിലുള്ള ഗൃഹോപകരണ വിഭാഗത്തിന്റെ പകുതിയും ഉൾപ്പെടുന്നത് ഹോം ഫർണിഷിംഗിലാണ്. ബെഡ്ഷീറ്റുകൾ, കർട്ടനുകൾ, കുഷ്യൻ കവറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Also Read: വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല, നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണെന്ന് മുഖ്യമന്ത്രി
‘ഉപഭോക്താക്കൾക്ക് അവരുടെ വീടുകൾ ഒരുക്കാനും, വീട്ടുപകരണങ്ങൾ, കുക്ക് വെയർ, ഡിന്നർ വെയർ എന്നിവ ഉപയോഗിച്ച് അടുക്കളകൾ നവീകരിക്കാനുള്ള മികച്ച അവസരമാണ് ഉത്സവകാലം നൽകുന്നത്’, മിന്ത്ര ചീഫ് ബിസിനസ് ഓഫീസർ ഷാരോൺ പൈസ് പറഞ്ഞു. മിന്ത്രയ്ക്ക് പുറമേ, ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും ഉത്സവ സീസണുകളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.
Post Your Comments