Latest NewsIndiaNewsWomenLife Style

‘നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നു’; മിന്ത്രയ്ക്കെതിരെ നാസ് പട്ടേൽ, അശ്ലീലമെന്തെന്ന് സോഷ്യൽ മീഡിയ

മിന്ത്രയുടെ ലോഗോ അശ്ലീലമോ?; മാറ്റം വരുത്തി നൂലാമാലകൾ ഒഴിവാക്കാൻ കമ്പനി

ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന ആരോപണം ശക്തമായതോടെ ലോഗോ മാറ്റി നൂലാമാലകൾ ഒഴിവാക്കാനൊരുങ്ങി മിന്ത്ര. മിന്ത്രയുടെ ലോഗോ അശ്ളീലമാണെന്നും സ്ത്രീ ശരീരത്തെ അപമാനിക്കുന്നതാണെന്നുമാണ് ഉയർന്ന ആരോപണം. സ്ത്രീകളെ ആക്ഷേപിക്കുന്ന ലോഗോ മാറ്റണമെന്ന ആവശ്യവുമായി മുംബൈ സൈബർ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേൽ ആണ്.

സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കിൽ മിന്ത്രയ്ക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു നാസ് പട്ടേൽ ഉയർത്തിയ ആവശ്യം. പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് മിന്ത്രയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ലോഗോ മാറ്റണമെന്ന ആവശ്യം മിന്ത്ര അംഗീകരിച്ചിട്ടുണ്ട്.

Also Read: കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചില്ല ; വഞ്ചിവീടുകൾക്കെതിരെ കേസെടുത്ത് പോലീസ്

വൈകാതെ വെബ്‌സൈറ്റിലടക്കം ലോഗോ മാറ്റം നിലവിൽ വരും. കമ്പനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ M പ്രത്യേക നിറങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് പരാതിക്കാരി ഉന്നയിക്കുന്നത്. അതേസമയം, പരാതിക്കാരിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഒരുപാട് തവണ സൂക്ഷിച്ച് നോക്കിയാലേ പരാതിക്കാരി ഉദ്ദേശിച്ചത് മനസിലാവുകയുള്ളു എന്നാണ് ഉയരുന്ന പ്രധാന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button