മുംബൈ ● പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ല്‍ വെബ്‌സൈറ്റായ ജബോംഗിനെ ഫ്ലിപ്പ്കാര്‍ട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര സ്വന്തമാക്കി. ഫാഷൻ, ലൈഫ് സ്റ്റൈൽ ഉത്പന്ന മേഖലയിലെ ഓൺലൈൻ വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. 70 മില്യണ്‍ ഡോളറിനാണ് ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജബോംഗിനെ ഫ്ലിപ്പ്കാര്‍ട്ട് സ്വന്തമാക്കിയത്.
മിന്ത്രയുടെ പ്രധാന എതിരാളിയായിരുന്ന ജബോംഗിനെ സ്വന്തമാക്കാന്‍ ആമസോണ്‍, ഫ്യൂച്ചർ ഗ്രൂപ്പ് (പാന്റലൂണ്‍സ്), സ്നാപ്ഡീൽ, ആദിത്യ ബിർള (ട്രെന്‍ഡ് ഇന്‍) എന്നീ കമ്പനികള്‍ രംഗത്തുണ്ടായിരുന്നു. ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണില്‍ നിന്ന് നേരിടുന്ന കടുത്തവെല്ലുവിളി മറികടന്ന് ഇന്ത്യന്‍ വിപണിയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനുള്ള ഫ്ലിപ്പ്കാര്‍ട്ടിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്നാണ് സൂചന.
Post Your Comments