ഫെസ്റ്റിവൽ സീസണിൽ മുഖം മിനുക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ റീട്ടൈലറായ മിന്ത്ര. വരാനിരിക്കുന്ന ഉത്സവ കാലങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ കച്ചവട തന്ത്രങ്ങൾ അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 16,000ത്തോളം പേർക്കാണ് ജോലി നൽകുന്നത്. ഇ- കൊമേഴ്സ് സ്ഥാപനമായ വാൾമാർട്ടിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് മിന്ത്ര.
റിപ്പോർട്ടുകൾ പ്രകാരം, ഫെസ്റ്റിവൽ സീസണിൽ ഉപഭോക്താക്കൾക്കായി 15 ലക്ഷത്തിലധികം സ്റ്റൈലുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ വൻ വളർച്ചയാണ് കമ്പനി നേടാൻ ആഗ്രഹിക്കുന്നത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുമാണ് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത്.
Also Read: സ്റ്റോക്ക് മാർക്കറ്റ്: 20 വയസുകാരൻ ഒരു മാസത്തിനുള്ളിൽ ട്രേഡ് ചെയ്ത് നേടിയത് 600 കോടി രൂപ
മിന്ത്രയുടെ പ്രധാന കേന്ദ്രങ്ങളായ ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ കേന്ദ്രങ്ങളിലായിരിക്കും കൂടുതൽ പേർക്ക് നിയമനം നൽകുക. അതേസമയം, മിഡിൽ ലെവൽ വരെയുള്ള ഡെലിവറികൾക്ക് 6,300 ജീവനക്കാരെയും ഡെലിവറിയുടെ അവസാന ഘട്ടം ശക്തിപ്പെടുത്താൻ 3,000 ജീവനക്കാരെയും നിയമിക്കും. കസ്റ്റമർ സർവീസ് സപ്പോർട്ട് മെച്ചപ്പെടുത്തുന്നതിനായി 1,000 പേരെയാണ് നിയമിക്കുക.
Post Your Comments