ThiruvananthapuramLatest NewsKeralaNattuvarthaNews

വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല, നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നുണ്ടെന്നും മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ പ്രതിരോധം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

‘വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. കോഴിക്കോട്, കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ട്, ‘ മുഖ്യമന്ത്രി വിശദീകരിച്ചു.

9 വർഷത്തെ ഇടവേള, മാഗിയുടെ 10 രൂപ പായ്ക്കറ്റ് തിരിച്ചുവരുന്നു! ലക്ഷ്യമിടുന്നത് വൻ വിപണി വിഹിതം

അതേസമയം, 1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്നും നിലവില്‍ ഹൈ റിസ്‌കില്‍പ്പെട്ട രണ്ടു ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ‘ഇവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. സാധാരണ നിലയിലുള്ള ലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിച്ചത്. ഇതിലും തീവ്ര ലക്ഷണങ്ങള്‍ കാണിച്ച മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയുടെ ഫലം കഴിഞ്ഞദിവസം നെഗറ്റീവായിരുന്നു. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല,’ ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button