ഹൈദരാബാദ്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ കാകതിയ മെഡിക്കൽ കോളേജിലാണ് (കെഎംസി) സംഭവം.
രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ്. രാജസ്ഥാന്‍ സ്വദേശിയാണ് പരാതിക്കാരന്‍. വിദ്യാര്‍ത്ഥിയോട് വെള്ളം എടുത്തുകൊണ്ടുവരാന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് നിരസിച്ചത് ആണ് മര്‍ദ്ദനത്തിന് കാരണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) റാഗിംഗ് നിരോധന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതെന്ന് മത്തേവാഡ പൊലീസ് ഇൻസ്‌പെക്ടർ എൻ വെങ്കിടേശ്വരലു പറഞ്ഞു. കോളേജ് റാഗിംഗ് വിരുദ്ധ സമിതി യോഗം ചേരുമെന്ന് കെഎംസി പ്രിൻസിപ്പൽ ദിവ്വേല മോഹൻദാസ് അറിയിച്ചു. ഈ യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments