Latest NewsIndiaNewsCrime

10 ലക്ഷം നൽകണം, ഭര്‍ത്താവിനെ ഉപേക്ഷിക്കണം, സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും: യുവതിയ്ക്ക് മുൻ കാമുകന്റെ ഭീഷണി

രണ്ടു വർഷത്തിനു മുൻപ് ഇയാളുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചിരുന്നു

കർണാടക : സ്വകാര്യ വീഡിയോയുടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിയുമായി മുന്‍ കാമുകൻ. സ്വകാര്യ വീഡിയോ കൈവശമുണ്ടെന്നും പത്തുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തുന്നതായി അധ്യാപിക പോലീസിൽ പരാതി നൽകി. കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലാണ് സംഭവം.

READ ALSO: പാകിസ്ഥാന്‍ ഇന്ന് യാചകരാജ്യം: നവാസ് ഷെരീഫ്

ഭര്‍ത്താവുമായുള്ള ബന്ധം പിരിയണമെന്നും വഴങ്ങിയില്ലെങ്കില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമാണ് ഭീഷണിഎന്നുമാണ് യുവതിയുടെ പരാതി. രണ്ടു വർഷത്തിനു മുൻപ് ഇയാളുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഇതിനു പിന്നിലെന്ന് യുവതി പറയുന്നു.

മുൻപും അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും യുവാവും അനുയായിയും അയച്ചുകൊടുത്തിരുന്നു. ഇപ്പോൾ ക്കു പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഇരുസമുദായങ്ങള്‍ക്കിടയിലുള്ള പ്രശ്നമാക്കുമെന്നും പത്തു ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടതായാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button