തിരുവനന്തപുരം: കൈക്കുഞ്ഞുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ ഓഫീസിലെത്തി ഫയലുകളില്‍ ഒപ്പിടുന്ന ചിത്രം വൈറലാകുകയും ഇതേച്ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാകുകയും ചെയ്തതോടെ, വൈറലാകുന്നത് സര്‍ക്കാറിന്റെ ഒരു സര്‍ക്കുലറാണ്.
Read Also: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭിച്ചേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുവരുന്നത് തടഞ്ഞുകൊണ്ട് 2018 മേയ് 18ന് പുറത്തിറക്കിയ സര്‍ക്കുലറാണിത്.
കുട്ടികളെ ഓഫീസില്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൂടെകൊണ്ട് വരികയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് ഓഫീസ് സമയം നഷ്ടപ്പെടുത്തുമെന്നും കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുമെന്നും
ഓഫീസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ആര്യയുടെ ചിത്രത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കവെയാണ് ഉത്തരവിന്റെ പകര്‍പ്പ് ചിലര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇതോടെ, ഇടതുപക്ഷ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജീവനക്കാര്‍ കുട്ടികളുമായി ഓഫീസിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഉത്തരവിറക്കിയ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്ന് ചിലര്‍ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ആര്യ കുഞ്ഞുമായി ഓഫീസിലെത്തിയ ചിത്രം പ്രസിദ്ധീകരിച്ചത്. കുറേപേര്‍ അനുകൂലിച്ച് ചിത്രം പ്രചരിപ്പിക്കുമ്പോള്‍ പ്രതികൂല ചര്‍ച്ചകളും നിരവധിയാണ്. അമ്മയേക്കാള്‍ വലിയ പോരാളി ഇല്ലെന്നും അമ്മക്കും കുട്ടിസഖാവിനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നെന്നുമാണ് ഇടത് സൈബര്‍ പോരാളികളുടെ പോസ്റ്റുകള്‍.
Post Your Comments