![](/wp-content/uploads/2023/09/mother.gif)
മലപ്പുറം: വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്‍മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗങ്ങള്‍. സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വൃദ്ധയായ മാതാവ് വനിതാ കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്.
Read Also: അന്തർ സംസ്ഥാന പാതയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
അതേസമയം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍ വിവിധ തലങ്ങളില്‍ ജില്ലാ – സബ് ജില്ലാ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
Post Your Comments