പൂനെ: ഹിന്ദുവായതിലും ആര്‍എസ്എസുമായുള്ള ബന്ധത്തിലും താന്‍ അഭിമാനിക്കുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്. ഇടതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കണമെന്നും അവര്‍ പറഞ്ഞു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോടൊപ്പം വേദി പങ്കിടവെയാണ് വിസിയുടെ പരാമര്‍ശം. ഇടതുപക്ഷം തങ്ങളുടെ കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിലൂടെ സംസ്‌കാരത്തെ ഇല്ലാതാക്കുന്നുവെന്നും അതിനെ പ്രതിരോധിക്കണമെന്നും ശാന്തിശ്രീ പറഞ്ഞു.
ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം: അറിയാം ഗുണങ്ങള്‍…
‘സംഘിന്റെ കീഴില്‍ നില്‍ക്കുന്നതിലും ഹിന്ദുവായതിലും ഞാന്‍ അഭിമാനിക്കുന്നു. ഇടതുപക്ഷ പ്രൊപ്പഗന്‍ഡയെ ചെറുത്ത് തോല്‍പ്പിക്കാന്‍ നമുക്ക് ഒരു ആഖ്യാന ശക്തി വേണം. സംസ്‌കാരവും മൂല്യങ്ങളും എനിക്ക് ആര്‍എസ്എസില്‍ നിന്നാണ് ലഭിച്ചത്. ആര്‍എസ്എസില്‍ പെട്ടയാളാണ് ഞാന്‍ എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാനൊരു ഹിന്ദുവാണെന്ന് പറയുന്നതിലും അഭിമാനിക്കുന്നു, ജെഎന്‍യുവിലേക്കാള്‍ കൂടുതല്‍ ഇടതുപക്ഷക്കാര്‍ പൂനെ സര്‍വകലാശാലയിലുണ്ടെന്നാണ് തോന്നുന്നത്. ജെഎന്‍യുവില്‍ പരസ്യമായി കാണുന്നു. എന്നാല്‍ പൂനെയില്‍ പരസ്യമായി ദൃശ്യമല്ല,’ ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.
Post Your Comments