റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ വയർലെസ് ഇന്റർനെറ്റ് സേവനമായ ജിയോ എയർ ഫൈബർ നാളെ മുതൽ ഇന്ത്യൻ വിപണിയിൽ എത്തും. മറ്റ് ഉപകരണങ്ങളിൽ നിന്നും വ്യത്യസ്ഥമായി, ജിയോ എയർ ഫൈബർ ആവശ്യാനുസരണം കൊണ്ടുനടക്കാവുന്നതാണ്. വീടുകളിലും ഓഫീസുകളിലും പോർട്ടബിൾ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് എയർ ഫൈബറിന് രൂപം നൽകിയിരിക്കുന്നത്. 1.5 ജിബിപിഎസ് വരെ വേഗമാണ് ജിയോ എയർ ഫൈബർ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിലാണ് ജിയോ എയർ ഫൈബർ എന്ന ആശയം കമ്പനി പുറത്തുവിട്ടത്.
പാരന്റൽ കൺട്രോൾ, വൈഫൈ-6 പിന്തുണ, ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി ഫയർവാൾ ഉൾപ്പെടെയുളള സേവനങ്ങൾ എയർ ഫൈബറിൽ പ്രതീക്ഷിക്കാവുന്നതാണ്. 5ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നത്. ജിയോ എയർ ഫൈബർ ഒരു പ്ലഗ് കണക്ട് ചെയ്ത് ഓൺ ചെയ്യുന്നതോടെ, വൈഫൈ ഹോട്ട്സ്പോട്ട് ലഭ്യമാകും. ഫൈബർ കേബിളുകൾക്ക് പകരം, വയർലെസ് സിഗ്നലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഴയ ജിയോഫൈ ഹോട്ട്സ്പോർട്ടിന്റെ 5ജി പതിപ്പെന്ന് ഇവയെ വിശേഷിപ്പിക്കാവുന്നതാണ്.
Also Read: സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാൻ പോലും മടിയുണ്ട്: ബാല
Post Your Comments