Latest NewsNewsTechnology

ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഫോക്സ്കോൺ, പുതിയ നിയമനങ്ങൾ ഉടൻ നടത്തിയേക്കും

തമിഴ്നാട്ടിലെ ഫോക്സ്കോണിന്റെ പ്ലാന്റിൽ ഇതിനോടകം 40,000-ത്തോളം ജീവനക്കാരെ പുതുതായി നിർമ്മിച്ചിട്ടുണ്ട്

ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ലക്ഷ്യമിട്ട് ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരായ ഫോക്സ്കോൺ. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ നിയമനങ്ങൾ നടത്താനാണ് ഫോക്സ്കോൺ പദ്ധതിയിടുന്നത്. വിവിധ തസ്തികകളിലായാണ് ജീവനക്കാരെ നിയമിക്കുക. അതേസമയം, തസ്തികളുമായി ബന്ധപ്പെട്ട ഒഴിവുകളെ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

തമിഴ്നാട്ടിലെ ഫോക്സ്കോണിന്റെ പ്ലാന്റിൽ ഇതിനോടകം 40,000-ത്തോളം ജീവനക്കാരെ പുതുതായി നിർമ്മിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഫോക്സ്കോൺ പ്രവർത്തന വിപുലീകരണം നടത്തുന്നത്. ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവിനുള്ളിൽ ഇടം നേടാൻ ഫോക്സ്കോണിന് സാധിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ അതിവേഗം വളരുന്ന വിപണിയായതിനാൽ, ഫോക്സ്കോൺ അടക്കമുള്ള കമ്പനികൾ ഇന്ത്യയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ആഗോള തലത്തിൽ ഭൗമ രാഷ്ട്രീയ അന്തരീക്ഷം മോശമാകുന്ന സാഹചര്യത്തിൽ ചൈനയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ഇത്തരം കമ്പനികളുടെ തീരുമാനം.

Also Read: വയർലെസ് ഹോട്ട്സ്പോട്ടുമായി ജിയോ! ഇന്ത്യൻ വിപണിയിൽ നാളെയെത്തും, വില വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button