ഊർജ്വസ്വലമായ ഒരു ജീവിതം മുന്നോട്ട് നയിക്കുന്നതിന് മനുഷ്യന് മികച്ച ആരോഗ്യം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആഹാരം പോലെ പ്രാധാന്യമുള്ള ഒന്നാണ് വെള്ളവും. പലർക്കും പലവിധ രോഗങ്ങളുടെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ അവയെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ വെള്ളം കുടിക്കുമ്പോൾ നാല് നിയമങ്ങൾ പാലിച്ചാൽ മതി.
read also: നിപ വ്യാപനം: ജില്ലകളിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി
ഭക്ഷണം കഴിക്കുമ്പോഴും കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണത്തിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ വെള്ളം കുടിക്കാവൂ. അല്ലെങ്കിൽ ഭക്ഷണത്തിന് അരമണിക്കൂർ മുൻപേ വെള്ളം കുടിക്കേണ്ടതാണ്. എന്നാൽ ഭക്ഷണ ശേഷം വെള്ളത്തിനു പകരം മോര്, തൈര്, പഴവര്‍ഗങ്ങളുടെ ജ്യൂസ്, നാരങ്ങാ വെള്ളം തുടങ്ങിയ കുടിക്കുന്നത് നല്ലതാണ്. ഇതിൽ ഒരു കാര്യം കൂടി നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാവിലത്തെ പ്രാതലിന് ശേഷം ജ്യൂസ്, ഉച്ചക്ക് മോര്, തൈര്, നാരങ്ങവെള്ളം, രാത്രി പാല്, വെള്ളം ഒരു മണിക്കൂറിനു ശേഷം എന്നിങ്ങനെ ശീലിക്കുകയാണെങ്കിൽ വാത, പിത്ത, കഫങ്ങള്‍ മൂലമുണ്ടാകുന്ന നൂറോളം രോഗത്തില്‍നിന്ന് രക്ഷപ്പെടാമെന്നു ആരോഗ്യ വിദഗ്ദർ പറയുന്നു.
വെള്ളം എപ്പോഴും കുറേശ്ശെ കുടിക്കുക. ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍ കൂളറിലെ വെള്ളം എന്നിവ കുടിക്കുന്നത് ഒഴിവാക്കുക. അതുപോലെ തന്നെ കാലത്ത് എഴുന്നേറ്റ ഉടനെ രണ്ടുമൂന്നു ഗ്ലാസ് വെള്ളം കുടിക്കുക. കാരണം രാവിലെ നമ്മുടെ ശരീരത്തില്‍ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. അത് വയറിനെ ശുദ്ധമാക്കാൻ സഹായിക്കുന്നു.
Post Your Comments