കൊല്ലൂര്‍ മൂകാംബിക ദര്‍ശനം നടത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഉന്നതിയും, മഹാലക്ഷ്മി പ്രധാനമായ ക്ഷേത്രമായതിനാല്‍ സര്‍വ ഐശ്വര്യങ്ങള്‍ക്കും ബിസിനസ് തൊഴില്‍ രംഗത്തെ ഉയര്‍ച്ചകള്‍ക്കും ഫലപ്രദം
കലകളുടെ അമ്മ എന്നാണ് കൊല്ലൂര്‍ മൂകാംബിക അറിയപ്പെടുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ശിവശക്തി ഐക്യരൂപേണ കുടികൊള്ളുന്ന മൂകാംബികദേവി രാജ്ഞിയായും ബാലികയായും ആരാധിക്കപ്പെടുന്നുണ്ട്. മൂന്ന് രീതിയിലുള്ള പ്രത്യേക പൂജയില്ല. ഭക്തര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സങ്കല്‍പ്പിക്കാം. മൂകാംബിക ഭക്തര്‍ക്ക് ശക്തിയും വിദ്യയും ഐശ്വര്യവും നല്‍കുമെന്നാണ് ഫലം. മഹാസരസ്വതി സാന്നിധ്യമുള്ള ക്ഷേത്രമായതിനാല്‍ ഭഗവതിയെ ഉപാസിച്ചാല്‍ കലാസാഹിത്യ തൊഴില്‍ മേഖലകളില്‍ ഉയര്‍ച്ച ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാല്‍ വിദ്യാര്‍ത്ഥികളും കലാസാഹിത്യസിനിമ മേഖലകളിലെ പ്രമുഖരും ഈ ക്ഷേത്രം ധാരാളമായി സന്ദര്‍ശിക്കുന്നു.
Read Also; നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും: അമിത് ഷാ
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ മൂകാംബിക ദര്‍ശനം നടത്തിയാല്‍ വിദ്യാഭ്യാസ ഉന്നതിയും ബുദ്ധിശക്തിയും വാക്ചാതുരിയും സിദ്ധിക്കുമെന്നു വിശ്വാസം. മഹാലക്ഷ്മി പ്രധാനമായ ക്ഷേത്രമായതിനാല്‍ സര്‍വ ഐശ്വര്യങ്ങള്‍ക്കും ബിസിനസ് തൊഴില്‍ രംഗത്തെ ഉയര്‍ച്ചകള്‍ക്കും സാമ്പത്തിക തകര്‍ച്ചകള്‍ക്കും ഇവിടുത്തെ ദര്‍ശനം ഫലപ്രദമെന്നു വിശ്വാസികള്‍ കരുതുന്നു. മഹാകാളി സാന്നിധ്യമുള്ള മൂകാംബിക ദര്‍ശനത്താല്‍ ഭക്തര്‍ക്ക് എന്തും തരണം ചെയ്യാനുള്ള ശക്തിയും വീര്യവും രോഗമുക്തിയും സിദ്ധിക്കുമെന്നാണ് വിശ്വാസം. ലോകനാഥയായ ആദിപരാശക്തി തന്നെയാണ് മൂകാംബിക. പരമാത്മാവും, പ്രകൃതിയും, വികൃതിയും, ബുദ്ധിയും, കലാകാവ്യങ്ങളും, പരബ്രഹ്മവും, കുണ്ഡലിനി ശക്തിയുമെല്ലാം ഭഗവതി എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
‘ദുര്‍ഗ്ഗതിനാശിനി’ ആയിട്ടാണ് ദുര്‍ഗ്ഗയെ സങ്കല്പിച്ചിരിക്കുന്നത്. നല്ല പ്രവര്‍ത്തികള്‍ ചെയ്യാനുള്ള ഈശ്വരന്റെ പ്രചോദനമായ ‘ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി’ എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങള്‍. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമന്‍ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ശ്രീ പാര്‍വതിയുടെ ഭാവവും ദേവി ഉള്‍ക്കൊള്ളുന്നു.
Post Your Comments