കൊല്ലൂർ: മൂകാംബികയിൽ നവരാത്രി ആഘോഷത്തിന് മാറ്റുകൂട്ടി അരങ്ങേറ്റങ്ങളുടെ തിരക്കായി.
സരസ്വതിമണ്ഡപത്തിലാണ് അരങ്ങേറ്റങ്ങളുടെ തിരക്കു കാണാനാകുക. നവരാത്രിയും, അരങ്ങേറ്റവും എത്തിയതോടെ മൂകാംബിക ക്ഷേത്ര പരിസരം ജനത്തിരക്കാർന്നതായി.
അരങ്ങേറ്റത്തിനായി വിവിധ ദേശങ്ങളിൽനിന്നെത്തിയ വിവിധ കലോപാസകർ ആണ് എത്തിച്ചേരുന്നത് .
നവരാത്രി ആഘോഷങ്ങൾ തുടങ്ങിയ ബുധനാഴ്ച രാവിലെതന്നെ സരസ്വതിമണ്ഡപത്തിൽ അരങ്ങേറ്റങ്ങളും തുടങ്ങി. കൊച്ചുകുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ അരങ്ങേറ്റത്തിനായെത്തി.
നെല്ലിക്കാതുരുത്തി കഴകം പൂരക്കളിസംഘത്തിന്റെ പൂരക്കളിയോടെയാണ് സരസ്വതിമണ്ഡപത്തിൽ ഇത്തവണ അരങ്ങേറ്റങ്ങൾക്ക് തുടക്കമായത്. മഹാകവി കുട്ടമത്ത് സ്മാരക സംസ്കൃതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
Post Your Comments