Latest NewsNewsIndia

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം: രഥോത്സവം നടത്തി

രാവിലെ മഹാചണ്ഡികാ യാഗത്തോടെയാണ് മഹാനവമി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധമായ രഥോത്സവം നടത്തി. സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു രഥോത്സവം നടത്തിയത്. രാവിലെ മഹാചണ്ഡികാ യാഗത്തോടെയാണ് മഹാനവമി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ക്ഷേത്രതന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍ ദേവിയെ എഴുന്നള്ളിച്ച് ശ്രീകോവിലിന് ചുറ്റും പ്രദക്ഷിണം വച്ചത്.

നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രഥം വലിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരുന്നു അനുമതി. വിജയദശമി ദിനമായ വെള്ളിയാഴ്ച കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button