ഡൽഹി: ജനാധിപത്യം സംരക്ഷിക്കാൻ അധികാരത്തിൽ നിന്ന് ബിജെപിയെ അകറ്റി നിർത്തേണ്ടത് അനിവാര്യമാണെന്ന് സിപിഎം നേതാവ് സീതാറം യെച്ചൂരി. പ്രതിപക്ഷ കക്ഷിയായ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ബില്ലിനെ സിപിഎം എതിർക്കുമെന്നും യെച്ചൂരി പറഞ്ഞു.
ബില്ലിനെ എതിർക്കുവാനും പരാജയപ്പെടുത്തുവാനും ഇന്ത്യ മുന്നണി അംഗങ്ങളോട് ആവശ്യപ്പെടുമെന്നും ഇന്ത്യ മുന്നണിയിൽ ഇല്ലാത്ത മറ്റു പ്രതിപക്ഷ പാർട്ടികളോട് ഈ ആവശ്യമുന്നയിക്കുമെന്നും സീതാറം യെച്ചൂരി വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി നേതാക്കളാണ്. 28 പാർട്ടികളാണ് ഇന്ത്യ സഖ്യത്തിലുള്ളത്. ഐക്യത്തിനു വേണ്ടി എല്ലാവരോടും കൂടിയാലോചിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Post Your Comments