ന്യൂഡല്‍ഹി: ഡി.എം.കെയും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയും ഹിന്ദുക്കള്‍ക്കും സനാതനധര്‍മത്തിനും എതിരാണെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ആളുകള്‍ക്കിടയില്‍ വിഭജനവും വിവേചനവും പ്രോത്സാഹിപ്പിക്കുന്ന സനാതനധര്‍മം തുടച്ചുനീക്കണമെന്ന തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ നിര്‍മല സീതാരാമന് രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
Read Also: പ്രതികൂല കാലാവസ്ഥ, കരിപ്പൂരിൽ നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
‘സനാതനധര്‍മത്തെ എതിര്‍ക്കുകയല്ല, തുടച്ചുനീക്കണമെന്നാണ് തമിഴ്നാട് മന്ത്രി തുറന്നുപറഞ്ഞത്. ഇന്ത്യ മുന്നണിയിലെ ഒരു ഘടകകക്ഷി പോലും പരാമര്‍ശത്തെ അപലപിച്ചില്ല. സനാതന വിരുദ്ധ നിലപാട് ഡി.എം.കെയുടെ പ്രഖ്യാപിത നയമാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ ഇതനുഭവിക്കുകയാണ്. ഭാഷാപ്രശ്നം മൂലം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവര്‍ക്ക് ഇതു മനസിലായിരുന്നില്ല. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉള്ളതിനാല്‍ മന്ത്രി പറഞ്ഞത് എന്തെന്നറിയാന്‍ നിങ്ങള്‍ക്ക് ഒരു പരിഭാഷകന്റെ ആവശ്യം പോലുമില്ല. ഡി.എം.കെ. കഴിഞ്ഞ 70 വര്‍ഷമായി ഇതാണു ചെയ്യുന്നത്’, നിര്‍മല സീതാരാമന് പറഞ്ഞു.
Post Your Comments