ന്യൂഡൽഹി: രാജ്യത്ത് പുതിയ 23 സൈനിക സ്‌കൂളുകൾക്ക് കൂടി അനുമതി. പ്രതിരോധ മന്ത്രാലയമാണ് ഇതിന് അനുമതി നൽകിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇതുസംബന്ധിച്ച ധാരാണാപത്രത്തിൽ ഒപ്പുവെച്ചു. അപേക്ഷകളും രേഖകളും വിശദമായി അവലോകനം ചെയ്ത ശേഷമാണ് നടപടി.
നേരത്തെ 100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 23 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നൽകുക, കുട്ടികൾക്ക് സൈന്യത്തിൽ ചേരാനുള്ള അവസരം നൽകുക, മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Post Your Comments