KeralaLatest NewsNews

സംസ്ഥാനത്ത് നേരിയ മഴ തുടരും, ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരാൻ സാധ്യത. മലയോര മേഖലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ അൽപ്പം പിൻവാങ്ങിയതിനാൽ, ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. നിലവിൽ, തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും, വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.

കേരള തീരത്ത് വരും മണിക്കൂറുകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. എന്നാൽ, കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ, വടക്ക് ഒഡീഷയ്ക്ക് മുകളിലായും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇവ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഛത്തീസ്ഗഡ്-കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read: ആഗോള സുഗന്ധവ്യഞ്ജന സമ്മേളനത്തെ വരവേറ്റ് നവി മുംബൈ, പരിപാടിക്ക് ഇന്ന് തിരിതെളിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button