Latest NewsKeralaNews

തലയിൽ വിചിത്രമായ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തി പെൺകുട്ടികളെ ശല്യംചെയ്യും: യുവാക്കൾക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുന്ന യുവാക്കൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി പൊലീസ്. നെയ്യാറ്റിൻകര, കാട്ടാക്കട, പൂവാർ മേഖലകൾ കേന്ദ്രീകരിച്ച് ബൈക്കിൽ കറങ്ങി വിദ്യാർഥിനികളെ ശല്യം ചെയ്യുന്ന രണ്ട് യുവാക്കളെ കണ്ടെത്താനാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥിനികളെ തടഞ്ഞുനിർത്തി പരിചയം സ്ഥാപിക്കാൻ ശ്രമിക്കുകയും ഇഷ്ടമാണെന്ന് പറഞ്ഞ് ഫോൺനമ്പറും ഇൻസ്റ്റഗ്രാം ഐഡിയും നൽകുന്നതുമാണ് യുവാക്കളുടെ രീതി.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരമേഖലയിൽ വിദ്യാർഥിനികൾ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പോലീസിൽ പരാതിയെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും സമീപപ്രദേശങ്ങളിലും സമാനരീതിയിൽ വിദ്യാർഥിനികളെ ശല്യംചെയ്തിരുന്നതായി കണ്ടെത്തിയത്.

നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ മുഖം മറച്ച് തലയിൽ വിചിത്രമായ ഹെൽമെറ്റ് ധരിച്ച് ആണ് ഇരുവരും വിദ്യാർഥിനികളെ സമീപിക്കുന്നത്. ഒരാളുടെ തലയിൽ മാത്രമാണ് ഇത്തരത്തില്‍ ഹെൽമെറ്റ് ഉള്ളത്.

ആദ്യം സ്കൂളിലെ ആൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന യുവാക്കൾ ഇവരിൽ നിന്നാണ് വിദ്യാർഥിനികളുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നത്. തുടർന്ന് വിദ്യാർഥിനികളെ പേരുവിളിച്ചെത്തി പരിചയപ്പെടുകയും ഇൻസ്റ്റഗ്രാം ഐഡി നൽകുന്നതുമാണ് പതിവ്. ഇവരുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button