Latest NewsKeralaMollywoodNewsEntertainment

വാട്സ്‌ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും: സൂപ്പര്‍സ്റ്റാറുകൾ ഇനി നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും

ജീത്തു ജോസഫിന്റെ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തുണ്ട് എന്ന് മോഹൻലാൽ

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ നേരിട്ടറിയിക്കാൻ വാട്സ്‌ആപ്പ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷവാര്‍ത്ത അറിയിച്ചത്. പുതിയ ചിത്രങ്ങളേക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നേരിട്ടയക്കുമെന്ന് ഇരുവരും ആദ്യ സന്ദേശത്തില്‍ കുറിച്ചു.

read also: നിപ വൈറസ്: രോഗബാധയെ പറ്റി വ്യക്തമായ ധാരണ ഉണ്ടെങ്കിലേ ഈ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി

ഔദ്യോഗിക വാട്ട്‌സ്‌ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. തന്നെക്കുറിച്ചുള്ള വിവരങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ താൻ ഈ ചാനല്‍ ഉപയോഗിക്കുകയാണെന്നും താരം കുറിച്ചു.

ഇപ്പോള്‍ ജീത്തു ജോസഫിന്റെ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തുണ്ട് എന്നും തന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളില്‍ ഇവിടെ അറിയിക്കുമെന്നും മോഹൻലാല്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button