Latest NewsKeralaNews

നിപ വൈറസ്: രോഗബാധയെ പറ്റി വ്യക്തമായ ധാരണ ഉണ്ടെങ്കിലേ ഈ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ കോഴിക്കോട് സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ആശങ്കകളെ മുതലെടുക്കാൻ പല പ്രതിലോമ പ്രചരണങ്ങളും നടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസിനെ പറ്റിയും അതുവഴിയുണ്ടാകുന്ന രോഗബാധയെ പറ്റിയും വ്യക്തമായ ധാരണ ഉണ്ടെങ്കിലേ ഈ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തലാക്കി ആമസോൺ, കൂടുതൽ വിവരങ്ങൾ അറിയാം

രോഗ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും ഇക്കാര്യത്തിൽ അതീവ ജാഗ്രതയും ശ്രദ്ധയും പാലിക്കേണ്ടതുണ്ട്. അനാവശ്യ ഭീതി പടരുന്ന രീതിയിലോ തെറ്റായ വിവരങ്ങൾ നൽകുന്ന രീതിയിലോ ഉള്ള റിപ്പോർട്ടിങ് പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. രോഗബാധയെ പ്രതിരോധിക്കാനും ശാസ്ത്രീയമായ അറിവ് പ്രധാനമാണ്. നിപ്പ വൈറസ് ബാധയെ പറ്റിയും അതിനെതിരെ സ്വീകരിക്കേണ്ട പ്രതിവിധികളെ പറ്റിയും വിശദീകരിക്കുകയാണ് ഈ വീഡിയോ. കള്ളപ്രചാരണങ്ങളിൽ വീണുപോകാതെ ജാഗ്രതയോടെ നമുക്ക് ഒരിക്കൽ കൂടി നിപ്പയെ ചെറുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നിപ: കള്ള് ചെത്തുന്നതിനും വിൽക്കുന്നതിനും വിലക്ക്, ആരാധനാലയങ്ങളിൽ അടക്കം കൂടിച്ചേരലുകൾക്ക് നിയന്ത്രണം

shortlink

Related Articles

Post Your Comments

Related Articles


Back to top button