ഡെര്‍ന: ലിബിയയില്‍ കനത്ത നാശം വിതച്ച് ഡാനിയല്‍ കൊടുങ്കാറ്റ്. കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ഡെര്‍ന നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 5,300 ഓളം പേര്‍ മരണപ്പെടുകയും 10,000 ത്തിലധികം പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 1,000 ത്തിലധികം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ലിബിയ, ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധി അറിയിച്ചു. വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനിടെ മൂന്ന് ഐഎഫ്ആര്‍സി അംഗങ്ങള്‍ മരണപ്പെട്ടു. ‘കടലില്‍, താഴ്‌വരകളില്‍, കെട്ടിടങ്ങള്‍ക്കടിയില്‍ എല്ലായിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നു’ കിഴക്കന്‍ ലിബിയ അഡ്മിനിസ്‌ട്രേഷനിലെ വ്യോമയാന മന്ത്രി ഹിചെം അബു ചികിയോട്ട്, ഡെര്‍ന സന്ദര്‍ശിച്ചതിന് പിന്നാലെ ഫോണിലൂടെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
Post Your Comments