ട്രിപ്പോളി: മുൻ ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ ലിബിയൻ രാഷ്ടപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഡിസംബർ 24ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി രജിസ്റ്റർ ചെയ്തു. സെയ്ഫിന് പുറമെ കിഴക്കൻ സൈനിക കമാൻഡർ ഖലീഫ ഹഫ്താർ, പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ദ്ബെബിയ, പാർലമെന്റ് സ്പീക്കർ അഗ്യൂല സലെ എന്നിവരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
Also Read:അമേരിക്കൻ മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു: ആശങ്ക ഉയരുന്നു
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും അത് നടക്കുമെന്നോ നടന്നാൽ തന്നെ വിജയിക്കുന്നവർക്ക് ഭരണം നടത്താൻ കഴിയുമെന്നോ ഉറപ്പില്ല. അരാജകത്വവും നിയമവാഴ്ചയുടെ അഭാവവും ലിബിയയെ താറുമാറാക്കിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2011ലാണ് ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നത്. നാറ്റോയുടെ പിന്തുണയോടെ നടന്ന വിപ്ലവമായിരുന്നു ഗദ്ദാഫിയുടെ ഭരണത്തിന് അന്ത്യം കുറിച്ചത്. ലിബിയയുടെ ചരിത്രത്തിലെ പരുക്കൻ ഏകാധിപത്യത്തിന്റെ നാളുകൾ എന്നാണ് ആ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്.
Post Your Comments