ട്രിപ്പോളി: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ആഭ്യന്തരയുദ്ധം തുടരുന്നതിനിടെ ജനങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ച് വിമത സൈന്യം. തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പൈപ്പ് മാര്‍ഗ്ഗം കൊണ്ട് പോകുന്ന കുടിവെള്ളമാണ് വിമതര്‍ തടസ്സപ്പെടുത്തിയത്. കുളങ്ങളില്‍ നിന്നും വെള്ളം പമ്പു ചെയ്യുന്നതും ഇവര്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ ഇപ്പോള്‍ കുടിവെള്ളത്തിനായി സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്. 2014 ലാണ് രണ്ടാം ലിബിയന്‍ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നത്. ട്രിപ്പോളി പിടിച്ചടക്കാന്‍ വിമതരും ഇതിനെതിരെ സര്‍ക്കാരും നടത്തുന്ന ശ്രമങ്ങളില്‍ ഇതിനോടകം 510 പേര്‍ കൊല്ലപ്പെടുകയും 2500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 75000 ലധികം പേര് ഇവിടെ നിന്നും പലായനം ചെയ്തു.
Post Your Comments