തിരുവനന്തപുരം: നിപ ബാധിച്ച് കോഴിക്കോട് രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പനി ഉള്ളവര്‍ ഫീവര്‍ ട്രയാജുമായി ബന്ധപ്പെടണം. അവിടെ നിന്ന് നേരെ രോഗിയെ ഐസൊലേഷന്‍ റൂമിലേക്ക് മാറ്റും. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഏപ്രണ്‍, ഗ്ലൗസ് തുടങ്ങി വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരെ ക്വാറന്റൈന്‍ ചെയ്യുമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
read also: നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം, ഒരാൾ നിരീക്ഷണത്തിൽ
രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരേയും ക്വാറന്റൈന്‍ ചെയ്യും. രോഗികള്‍ക്ക് ആവശ്യമായ രീതിയില്‍ റിബവിറിന്‍, റെംഡിസിവിര്‍, മോണോക്‌ളോണല്‍ ആന്റിബോഡി, ഫാവിപിറവിര്‍ എന്നീ മരുന്നുകള്‍ നല്‍കാമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം നിപ സ്ഥിരീകരിച്ചതോടെ, കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് പരിശോധന ഏര്‍പ്പെടുത്തി. വാളയാര്‍ അതിര്‍ത്തിയിലാണ് തമിഴ്‌നാട് പരിശോധന നടത്തുന്നത്. വാഹനങ്ങളില്‍ വരുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.
Post Your Comments