മലപ്പുറം: നിപ മരണം സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ ഇവിടെ ആരോഗ്യ വകുപ്പ് നടത്തിവരുന്ന സർവേയും പുരോഗമിക്കുകയാണ്. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെയാണ് കണ്ടെത്തിയിട്ടുള്ളത്.
നിപ വൈറസ് ബാധിച്ച് മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതോടെ സമ്പർക്ക പട്ടിക ഇനിയും ഉയരുമെന്നതിൽ സംശയമില്ല. മലപ്പുറം ജില്ലയിലെ തിരുവാലി പോലെതന്നെ, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതിനായി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
Post Your Comments