Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramLatest NewsKeralaNattuvarthaNews

പിപി മുകുന്ദന് ബിജെപിയിൽ കാരണവരുടെ സ്ഥാനം: കേരളത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പിപി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ സ്ഥാനമാണ് മുകുന്ദനുള്ളതെന്നും അദ്ദേഹത്തിൻ്റെ വിയോഗം കേരളത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാനത്ത് യുവനേതാക്കളെ വാർത്തെടുത്തതും സംഘടനയുടെ അടിത്തറ വർദ്ധിപ്പിച്ചതും പിപി മുകുന്ദൻ്റെ പ്രവർത്തന മികവാണ്. വ്യക്തിപരമായ വളരെ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം എന്നും ഒരു പ്രചോദനമായിരുന്നു. ഇന്ന് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കളിൽ ഭൂരിഭാഗവും മുകുന്ദേട്ടൻ്റെ കാലത്ത് സംഘടനാപ്രവർത്തനം ആരംഭിച്ചവരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇന്ത്യ നല്‍കിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി മോദിക്ക് നന്ദി: സൗദി കിരീടാവകാശിയുടെ സന്ദേശം

ശക്തമായ നിലപാടുകളെടുക്കുമ്പോഴും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം പുലർത്താൻ പിപി മുകുന്ദന് സാധിച്ചു. കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും സമചിത്തതയോടെ പെരുമാറാൻ അദ്ദേഹത്തിന് സാധിച്ചു. ഏകതായാത്രയുടെ വിജയത്തിലും കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിലും അദ്ദേഹത്തിൻ്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button