കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് കൈവശം വെക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ പാസ്പോര്‍ട്ട് തൊഴിലുടമയ്ക്ക് കൈമാറരുതെന്ന് എംബസി അറിയിച്ചു.
Read Also: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും ഒരു പോലീസുകാരനും വീരമൃത്യു
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു പരമാധികാര രേഖയും സ്വത്തുമാണെന്ന് ഇന്ത്യന്‍ എബസി പറയുന്നു. കുവൈറ്റിലെ തൊഴില്‍ നിയമങ്ങള്‍, ജീവനക്കാരുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നതില്‍ നിന്നും തൊഴിലുടമകളെ വിലക്കുന്നുവെന്നും ഇന്ത്യന്‍ എംബസി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ പാസ്പോര്‍ട്ട് നിങ്ങളുടെ കൈവശം സൂക്ഷിക്കുക. എംബസി വെബ്‌സൈറ്റിലും എല്ലാ എംബസി സോഷ്യല്‍ മീഡിയ ചാനലുകളിലും കുവൈറ്റിലെ ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments