Latest NewsNewsIndia

രണ്ടാം വന്ദേ ഭാരതിന്റെ വരവിനായി കാത്ത് ഒഡീഷ: ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി, റൂട്ടും പ്രധാന സ്റ്റേഷനുകളും അറിയാം

ട്രയൽ റൺ നടത്തുന്നതിനിടെ ഭുവനേശ്വർ, കട്ടക്, ഖുർദ റോഡ്, ധെങ്കനാൽ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു

ഒഡീഷയുടെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ വിജയകരമായി പൂർത്തിയാക്കി. പ്രധാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തദ്ദേശീയമായി രൂപകൽപ്പന ചെയ്തിട്ടുള്ള സെമി-ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയൽ റണ്ണാണ് പൂർത്തിയാക്കിയത്. ഇതോടെ, രണ്ടാം വന്ദേ ഭാരതിനായുള്ള കാത്തിരിപ്പിലാണ് ഒഡീഷ. ഇത്തവണ പുരി-റൂർക്കേല റൂട്ടിലാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. രാവിലെ 9:30-ന് പുരി സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12:45-ന് താൽച്ചറിൽ എത്തിച്ചേരുന്ന തരത്തിലാണ് ട്രയൽ പൂർത്തിയാക്കിയത്. ഉച്ചയ്ക്ക് 1:05-ന് ആരംഭിച്ച മടക്കയാത്ര വൈകുന്നേരം 5:30 പുരിയിൽ തിരിച്ചെത്തിയത്.

ട്രയൽ റൺ നടത്തുന്നതിനിടെ ഭുവനേശ്വർ, കട്ടക്, ഖുർദ റോഡ്, ധെങ്കനാൽ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ട്രയൽ റൺ വിജയകരമായതോടെ, ഈ മാസം അവസാനം സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിലേക്കുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ചുള്ള ഔദ്യോഗിക  പ്രഖ്യാപനം നടത്തിയത്.

Also Read: ലക്ഷങ്ങളുടെ കിഴിവ്! എക്സ്.യു.വി 400-ന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര, ഈ ഓഫർ അറിയാതെ പോകരുതേ..

shortlink

Related Articles

Post Your Comments

Related Articles


Back to top button