ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ കൺസ്യൂമർ ഇലക്ട്രിക് ഉൽപ്പന്ന നിർമ്മാതാക്കളായ ആർ.ആർ കേബൽ എത്തുന്നു. ഐപിഒയ്ക്കാണ് കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 13-ന് ഐപിഒ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ സെപ്റ്റംബർ 15-നാണ് അവസാനിക്കുക. ഓഹരി ഒന്നിന് 983 രൂപ മുതൽ 1,035 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് കുറഞ്ഞത് 14 ഓഹരികളും, അതിന്റെ ഗുണിതങ്ങളുമായി ഓഹരികൾ വാങ്ങാവുന്നതാണ്.
ഐപിഒ മുഖാന്തരം 1,964 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഓഹരികളുടെ വിൽപ്പന വഴി 180 കോടി രൂപയും, ഓഫർ ഫോർ സെയിൽ വഴി 1,784 കോടി രൂപയുമാണ് സമാഹരിക്കുക. ഓഫർ ഫോർ സെയിൽ വഴി പ്രമോട്ടർമാരുടെയും, നിലവിലുള്ള ഓഹരി ഉടമകളുടെയും കൈവശമുള്ള ഓഹരികൾ വിറ്റഴിക്കുന്നതാണ്. കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരികളുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ഏഷ്യയുടെ ഓഹരികളാണ് കൂടുതൽ വിൽപ്പന നടത്തുക. ടിപിജി മാത്രം 1.29 കോടി ഓഹരികൾ വിൽക്കുന്നതാണ്.
Also Read: നിപ: ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും
Post Your Comments