KeralaLatest NewsNews

നിപ: ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും

കോഴിക്കോട്: നിപ സംശയം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും.

ക‍ഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോ‍ഴിക്കോട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജില്ലയില്‍ വീണ്ടും നിപ ബാധയുണ്ടോയെന്ന സംശയം ഉയര്‍ത്തിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ലയിലേക്ക് തിരിച്ചു. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഉന്നതല യോഗം ചേരും.

നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ചികിത്സയിലുള്ളവരുടെ ശ്രവ പരിശോധനയുടെ ഫലം ഇന്ന് ലഭിക്കും. അതിന് ശേഷമേ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത ഉണ്ടാവുകയുള്ളു.

നിപ സംശയത്തിൽ ചികിത്സയിലുള്ള മൂന്നുപേരിൽ രണ്ടുപേരുടെ നില ഗുരുതരം. ആഗസ്റ്റ് 30ന് ആദ്യം മരണം സംഭവിച്ച മരുതോങ്കര സ്വദേശിയുടെ നാലും ഒമ്പതും വയസുള്ള രണ്ട് മക്കളും ബന്ധുവുമാണ് ചികിത്സയിലുള്ളത്. ഇതിൽ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. ഒമ്പതു വയസുകാരൻ വെന്റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button