Latest NewsKeralaNews

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മൊയ്തീനെ വീണ്ടും വിളിപ്പിക്കും

കൊച്ചി: തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഈമാസം 19ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയേക്കും.

കേസുമായി ബന്ധപ്പെട്ട് എസി മൊയ്തീന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ ചോദ്യങ്ങൾക്ക് മുന്നിലിരുന്നത് 10 മണിക്കൂറോളമാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി ഇഡി ഓഫീസിൽ ഹാജരായ മൊയ്തീനെ ചോദ്യംചെയ്യലുകൾക്കുശേഷം രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്.

കരുവന്നൂർ കേസിൽ മൊയ്തീനെതിരേയുള്ള മൊഴികളും സ്വത്തുസമ്പാദ്യവും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. മൊയ്തീൻ ഹാജരാക്കിയ സ്വത്തുരേഖകൾ പരിശോധിച്ചശേഷമായിരിക്കും വീണ്ടും വിളിപ്പിക്കുക. മൊയ്തീനൊപ്പം തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ് കാട, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിആർ അരവിന്ദാക്ഷൻ, കേസിൽ അറസ്റ്റിലായ പി സതീഷ്‌കുമാറിന്റെ വലംകൈയായിരുന്ന കെഎ ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽകുമാർ, തൃശ്ശൂരിലെ വ്യാപാരിയായ രാജേഷ് എന്നിവരെയും ചോദ്യംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button