വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഐഫോൺ 15 സീരീസുകളുടെ ലോഞ്ചിന് ഇനി മിനിറ്റുകൾ. ഐഫോൺ 15 ലോഞ്ച് ഇവന്റിന് മുന്നോടിയായി ഇത്തവണ ഇവയുടെ വില വിവരങ്ങളാണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. പതിവിലും വ്യത്യസ്ഥമായി ഒരു ഹാൻഡ്സെറ്റ് കൂടി അധികം എത്തുന്നതിനാൽ, വില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 15 അൾട്രാ എന്നീ മോഡലുകളാണ് അവതരിപ്പിക്കുക. ഈ വർഷം ഐഫോൺ 15 പ്രോ മോഡലുകൾക്ക് മുൻ വർഷത്തേക്കാൾ വില കൂടാൻ സാധ്യതയുണ്ട്. ഇവയ്ക്ക് പിന്നിലെ കാരണങ്ങൾ അറിയാം.
പ്രധാനമായും പ്രോ മോഡലുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന അപ്ഗ്രേഡുകളാണ് വില വർദ്ധനവിന്റെ പ്രധാന കാരണം. കൂടാതെ, ഈ വർഷം മുതൽ പ്രോ മോഡലുകളിൽ നിന്ന് സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപകരമായി ടൈറ്റാനിയം ബോഡിയാണ് നൽകിയിരിക്കുന്നത്. അതിനാൽ, മറ്റു മോഡലുകളെക്കാൾ ഇവയ്ക്ക് ഭാരം കുറവായിരിക്കും. എ17 ചിപ്സെറ്റാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. റാം വർദ്ധിപ്പിച്ചതിനാൽ, ബാറ്ററിയുടെ കാര്യക്ഷമതയും ഉയർന്നിട്ടുണ്ട്. 23 മണിക്കൂറിലധികമാണ് ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നത്.
Also Read: ‘അയ്യനും മാലയ്ക്കും’: അയ്യങ്കാളിയുടെ ജീവിതം ആനിമേറ്റഡ് മ്യൂസിക് വീഡിയോ രൂപത്തിൽ
പ്രോ മോഡലുകൾക്ക് ഇത്തവണ അധിക ഫീച്ചറുകൾ ഉൾപ്പെടുത്തിയതിനാൽ, വിലയും ഉയർന്നേക്കും. യുഎസ് വിപണിയിലാണ് പ്രധാനമായും വില ഉയരാൻ സാധ്യത. പ്രോ മോഡലിന് 1,099 ഡോളറും, പ്രോ പ്ലസിന് 1,199 ഡോളറുമാണ് വില ഉണ്ടാകാൻ സാധ്യത. എന്നാൽ, ഇത്തവണ ഇന്ത്യക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് സൂചന. ഐഫോണുകളിൽ വലിയൊരു പങ്ക് ഇന്ത്യയിൽ നിർമ്മിക്കുന്നതിനാൽ, ഐഫോൺ 15 സീരീസുകൾക്ക് ഇന്ത്യയിൽ വില കുറയാൻ സാധ്യതയുണ്ട്. മറ്റു വിപണികളെ അപേക്ഷിച്ച് ഇന്ത്യയിൽ 18 ശതമാനത്തോളം കിഴിവ് പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments