ഐഫോൺ 15 ലോഞ്ച് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. വില കൂടിയ ഐഫോൺ 15ഉം അതിന് തൊട്ടുമുമ്പുള്ള ഐഫോൺ 14ഉം വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് ബജറ്റ് അൽപം കുറവുള്ള iPhone 13 വാങ്ങാൻ പറ്റിയ സമയമാണിത്. ഐഫോൺ 13 ഫോണുകൾക്ക് വൻവിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 58,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 5G ഫോൺ ഈ വിലയ്ക്ക് വിൽക്കാൻ ബാങ്ക് ഓഫറുകളും മറ്റ് കിഴിവ് ഓഫറുകളും നൽകുന്ന പ്ലാറ്റ്‌ഫോമുകൾ പരിഗണിക്കുമ്പോൾ ഇത് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയാണ്.
Amazon ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫർ എന്തുകൊണ്ടും ഐ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമാണ്. Apple iPhone 13ന് ആമസോണിൽ ഇപ്പോൾ 29% വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതായത്, 79,900 രൂപ വരെ വില വരുന്ന 128GB സ്റ്റോറേജിന്റെ ഐഫോൺ 13 ഇപ്പോൾ 56,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാനാകും. എക്സ്ചേഞ്ച് ഓഫറിൽ ഈ ഐഫോൺ നിങ്ങൾക്ക് 24,900 രൂപയുടെ വിലക്കിഴിവിലും വാങ്ങാവുന്നതാണ്. എന്നാൽ നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിനും, PIN കോഡിനും അനുസരിച്ച് Exchange ഓഫറിലും മാറ്റം വരും.
കൂടാതെ, കൂടുതൽ കിഴിവ് ആവശ്യമുള്ളവർക്കും എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ളവർക്കും ഐഫോൺ 13 ഫലപ്രദമായി 56,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴി വാങ്ങാം. ആമസോണിൽ ബാങ്ക് ഓഫറുകളൊന്നുമില്ല. എന്നാൽ രണ്ട് പ്ലാറ്റ്‌ഫോമുകളും എക്‌സ്‌ചേഞ്ച് ഓഫറുകൾ നൽകുന്നു. അതിനാൽ ആളുകൾക്ക് അവരുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് ഇതിലും കുറഞ്ഞ വിലയ്ക്ക് ഈ ഐഫോൺ വാങ്ങാനാകും.
Post Your Comments